കീഴാറ്റൂരില്‍ മേല്‍പ്പാലത്തിനായി സുധാകരന്‍ കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം:  കീഴാറ്റൂരില്‍ ദേശീയപാത അലൈന്‍മെന്റിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ ബൈപ്പാസിനു പകരം മേല്‍പ്പാലം വേണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ കേന്ദ്രസര്‍ക്കാറിന് കത്ത് അയച്ചു.

ബൈപാസ് വയല്‍ പ്രദേശത്തിലൂടെ കടന്നുപോകുമെന്നതിനാല്‍ കീഴാറ്റൂരില്‍ മേല്‍പ്പാലം പണിയാന്‍ അനുമതി നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരിക്ക് കത്തയച്ചത്. കീഴാറ്റൂരില്‍ വയലും പ്രദേശത്തെ നീരുറവയും സംരക്ഷിക്കുന്നതിന് എലിവേറ്റഡ് റോഡാണ് ആവശ്യമെന്നാണ് കത്തില്‍ പറയുന്നത്. ഇക്കാര്യം നിയമസഭയില്‍ കണ്ണൂര്‍ തളിപ്പറമ്ബ് എം.എല്‍.എ ജെയിംസ് മാത്യു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

കീഴാറ്റൂരിലെ ബൈപാസ് നിര്‍മാണം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് ദേശീയപാത വികസന അതോറിറ്റിയാണ്. വയല്‍ പ്രദേശങ്ങളില്‍ റോഡ് ഒഴിവാക്കി എലിവേറ്റഡ് ബ്രിഡ്ജ് മതിയെന്ന ആവശ്യം കേന്ദ്രം അനുവദിച്ചാല്‍ തന്നെ വയല്‍ക്കിളി സമരസമിതി അത്? അംഗീകരിക്കുമോയെന്നതില്‍ വ്യക്തതയില്ല.
കീഴാറ്റൂരില്‍ എലിവേറ്റഡ് ബ്രിഡ്ജാണ് നിര്‍മിക്കുന്നതെങ്കില്‍ പൂര്‍ണമായും വയല്‍ നികത്താന്‍ സാധ്യതയില്ല.

KCN

more recommended stories