സ്‌ട്രെച്ചറില്‍ രോഗിയെ തലകീഴായി കിടത്തി: ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

തൃശൂര്‍: സ്‌ട്രെച്ചറില്‍ രോഗിയെ തലകീഴായി കിടത്തിയ സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശി ഷെരീഫിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍വിട്ടു.

രോഗിയെ തലകീഴായി കിടത്തിയ സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് വീഴ്ച സംഭവിച്ചതായി തൃശൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് പരാതി നല്‍കിയിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആംബുലന്‍സില്‍ ഒപ്പം വന്ന അറ്റന്‍ഡര്‍ വീല്‍ ചെയറാണ് ആവശ്യപ്പെട്ടത്. അതുകൊണ്ടാണ് വീല്‍ ചെയര്‍ നല്‍കിയതെന്നും സുപ്രണ്ട് റിപ്പോര്‍ട്ട് നല്‍കി.

ആംബുലന്‍സില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന്റെ പേരിലാണ് രോഗിയെ സ്‌ട്രെച്ചറില്‍ തലകീഴായി കിടത്തിയത്. പരിക്കേറ്റു തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ചപ്പോഴായിരുന്നു സംഭവം. രോഗി ശനിയാഴ്ച പുലര്‍ച്ചെ മരിച്ചിരുന്നു.

KCN

more recommended stories