സഹകരണ ബാങ്കുകളിലെ അപ്രൈസര്‍മാര്‍ക്കും ഡി.ഡി. കളക്ഷന്‍ ഏജന്റ്മാര്‍ക്കുംശമ്പള സ്‌കെയില്‍ അനുവദിക്കണം

പെരിയ : സഹകരണ ബാങ്കുകളില്‍ വര്‍ഷങ്ങളായി കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന അപ്രൈസര്‍മാര്‍ക്കും ഡി.ഡി. കളക്ഷന്‍ ഏജന്റ്മാര്‍ക്കും സിനിയോരിറ്റി പ്രകാരം ശമ്പള സ്‌കെയില്‍ നടപ്പിലാക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് പെരിയ യൂണിറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. വിനയകുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി. കുഞ്ഞിരാമന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല ാസെക്രട്ടറി കെ. ശശി, താലൂക്ക് സെക്രട്ടറി എം. മനോജ്കുമാര്‍, എം സീന, എ. മണികണ്ഠന്‍, എ. പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍ : എ മണികണ്ഠന്‍ (പ്രസി), വി വിനോദ്കുമാര്‍ (വൈസ് പ്രസി), എം. സീന (സെക്ര), എ. പ്രമോദ് (ജോ. സെക്ര), അനീഷ്‌കുമാര്‍ (ട്രഷ). മേല്‍കമ്മിറ്റികളിലേക്ക് എന്‍. രത്നാകര്ന്‍, ടി. രാകേഷ് എന്നിവരെയും തെരഞ്ഞെടുത്തു.

KCN

more recommended stories