ബസുകളില്‍ നിന്ന് യാത്ര ചെയ്യുന്നത് ഹൈക്കോടതി വിലക്കി

കൊച്ചി : ബസുകളിലെ യാത്ര ഇനി ഇരുന്നു മതി. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ,സൂപ്പര്‍ എക്‌സ്പ്രസ്സ് ബസുകളില്‍ നിന്ന് യാത്ര ചെയ്യുന്നത് ഹൈക്കോടതി വിലക്കി. ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഇനി ബസിലെ സീറ്റുകള്‍ക്കനുസരിച്ചേ ആളെ കയറ്റാവൂവെന്നും കോടതി ഉത്തരവിട്ടു. കെഎസ്ആര്‍ടിസി യുടെ ആഡംബര ബസുകള്‍ക്കും ഉത്തരവ് ബാധകമാണ് .

എന്നാല്‍ ഉത്തരവ് സാമ്ബത്തികമായി ബുദ്ധിമുട്ടുന്ന കെഎസ്ആര്‍ടിസിയെ കൂടുതല്‍ തളര്‍ത്തുമെന്ന് തൊഴിലാളി നേതാക്കള്‍ പറഞ്ഞു .
ഇത് പ്രായോഗികമല്ലെന്നും അവര്‍ പറയുന്നു

KCN

more recommended stories