കരിവെള്ളൂരില്‍ എടിഎം തകര്‍ത്ത് കവര്‍ച്ചാശ്രമം

കരിവെള്ളൂര്‍: കരിവെള്ളൂര്‍ നഗരമധ്യത്തിലെ എടിഎം തകര്‍ത്ത് കവര്‍ച്ചാശ്രമം. കരിവെള്ളൂരിലെ എസ്ബിഐയുടെ എടിഎം ആണ് തകര്‍ത്തത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ചൊവ്വാഴ്ച രാവിലെ പത്തോടെ പണമെടുക്കാനെത്തിയവരാണ് എടിഎം തകര്‍ത്തതായി കണ്ട് ബാങ്ക് അധികൃതരെ വിവരമറിയിച്ചത്.

കരിയും പുകയും പിടിച്ചിരിക്കുന്നതിനാല്‍ ഗ്യാസ് കട്ടറുപയോഗിച്ചാണ് എടിഎം തകര്‍ത്തതെന്നാണ് നിഗമനം. വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ പോലീസ് ഊര്‍ജിതമായ അന്വേഷണമാണ് നടത്തുന്നത്.പണം നഷ്ടപെട്ടിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. കണ്ണൂരില്‍ നിന്നുള്ള വിരലടയാള വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തി വരുന്നു. ഇവരുടെ പരിശോധനകള്‍ക്ക് ശേഷം പോലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തും.

KCN

more recommended stories