യുവാവിനെ വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കുറ്റക്കാരന്‍; ശിക്ഷ 2ന്

കാസര്‍കോട്:മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കുറ്റക്കാരനാണെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ ഏപ്രില്‍ രണ്ടിന് വിധിക്കും.
കൊളത്തൂര്‍ പെര്‍ളടുക്കയിലെ കണ്ണ(30)നെയാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. കരിച്ചേരി കാപ്പിയ മണ്ണ് റോഡില്‍ വെച്ച് കൊളത്തൂര്‍ കാപ്പിയയിലെ കെ. കുമാര(40)നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. 2016 മെയ് 31നാണ് സംഭവം.

KCN

more recommended stories