അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷം അടച്ചുപൂട്ടില്ലെന്ന് സര്‍ക്കാര്‍. പൊതു വിദ്യാഭ്യാസ ഡയറക്ടറുെട ഉത്തരവ് നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു.

ഉത്തരവ് ഉണ്ടാകുന്നതു വരെ സ്‌കൂള്‍ പുട്ടുന്നത് ഹൈകോടതി തടഞ്ഞു. സര്‍ക്കാര്‍ രണ്ടുമാസത്തിനകം മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അടച്ചുപൂട്ടല്‍ നോട്ടീസ് ലഭിച്ച സ്‌കൂള്‍ അധികൃതരാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുെട ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്.

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുമാണ് അതത് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്‌കൂളുകള്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയത്. സംസ്ഥാനത്ത് 1500ലധികം സ്‌കൂളുകള്‍ക്ക് ഇത്തരത്തില്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെയാണ് മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചത്.

KCN

more recommended stories