ആവാസ് മൊബൈല്‍ എന്റോള്‍മെന്റ് ആരംഭിച്ചു

കാസര്‍കോട്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ ആവാസിന്റെ മൊബൈല്‍ എന്റോള്‍മെന്റ് ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ ഫ്ളാഗ് ഓഫ് ചെയ്തു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ) എം.കുമാരന്‍ നായര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ (ജി) കെ.മാധവന്‍, അസി. ലേബര്‍ ഓഫീസര്‍ ഗ്രേഡ് -1 പി .വത്സലന്‍, അസി. ലേബര്‍ ഓഫീസര്‍ ഗ്രേഡ് -2 ജയകൃഷ്ണ, സീനിയര്‍ സൂപ്രണ്ട് സത്യപാല്‍, തൊഴില്‍ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കാറില്‍ സജ്ജമാക്കിയിരിക്കുന്ന മൊബൈല്‍ എന്റോള്‍മെന്റ് കേന്ദ്രം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ പദ്ധതിയില്‍ അംഗങ്ങളാക്കും. ജില്ലയില്‍ ഇതുവരെയായി ഏഴായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികളെ പദ്ധതിയില്‍ അംഗങ്ങളാക്കിക്കഴിഞ്ഞു. ജില്ലയിലെ മുഴുവന്‍ ഇതരസംസ്ഥാന തൊഴിലാളികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും അതിന് തൊഴിലുടമകളും തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളെയും പദ്ധതിയില്‍ അംഗങ്ങളാക്കുന്നതിന് തയ്യാകണമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

KCN

more recommended stories