സന്തോഷ് ട്രോഫി: കേരളം ഫൈനലില്‍

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കരുത്തരായ മിസോറാമിനെ പരാജയപ്പെടുത്തി കേരളം ഫൈനലില്‍ പ്രവേശിച്ചു.

മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ വി.കെ അഫ്ദാല്‍ നേടിയ ഗോളാണ് കേരളത്തെ ലക്ഷ്യത്തിലെത്തിച്ചത്. 2012ന് ശേഷം ആദ്യമായാണ് കേരളം ഫൈനലില്‍ എത്തുന്നത്.

ആദ്യപകുതിയില്‍ ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിക്കുകയായിരുന്നു. പകരക്കാനായി ഗ്രൗണ്ടിലെത്തിയ അഫ്ദാല്‍ കേരളത്തിനായി ഗോള്‍ നേടുകയായിരുന്നു. ഗോളെന്നുറച്ച ചില അവസരങ്ങള്‍ മുതലാക്കാനാവാതെ പോയതാണ് മിസോറാമിന് തിരിച്ചടിയായത്.

KCN

more recommended stories