ബൈക്ക് സ്‌കൂട്ടറിലേക്ക് തട്ടിയെന്നാരോപിച്ച് യുവാവിന് മര്‍ദനം; 15 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: സ്‌കൂട്ടറിലേക്ക് ബൈക്ക് തട്ടിയെന്നാരോപിച്ച് യുവാവിന് മര്‍ദനം. സംഭവത്തില്‍ 15 പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. പന്നിപ്പാറ ഹിദായത്ത് നഗറിലെ ബിജു (30)വിനാണ് മര്‍ദനമേറ്റത്. ബിജുവിന്റെ പരാതിയില്‍ അലി, അര്‍ഷാദ് തുടങ്ങി കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ ബുധനാഴ്ച ചെമ്മനാട് ഓള്‍ഡ് ടിവിഎസ് ഷോറൂമിന് സമീപം വെച്ചാണ് സംഭവം. സ്‌കൂട്ടറിലേക്ക് ബൈക്ക് തട്ടിയെന്നാരോപിച്ച് 15 അംഗ സംഘം കൈ കൊണ്ടും വിക്കറ്റ് കൊണ്ടും അടിക്കുകയും കാല് കൊണ്ട് ചവിട്ടി പരിക്കേല്‍പിക്കുകയും ചെയ്തുവെന്നാണ് ബിജുവിന്റെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.

KCN

more recommended stories