ജനാര്‍ദന റെഡ്ഡി ബി.ജെ.പി ടിക്കറ്റില്‍ കര്‍ണാടക നിയമസഭയിലേക്ക് മത്സരിക്കില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ജെ. ജനാര്‍ദന റെഡ്ഡി ബി.ജെ.പി ടിക്കറ്റില്‍ കര്‍ണാടക നിയമസഭയിലേക്ക് മത്സരിക്കില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ.

അതേസമയം തിരഞ്ഞെടുപ്പില്‍ റെഡ്ഢി മത്സരിക്കുന്ന വിവരം സഹോദരന്‍ സോമശേഖര റെഡ്ഡി മാധ്യമങ്ങളെ അറിയിച്ചിരുന്നു. അനധികൃത ഖനന കേസില്‍ മൂന്നര വര്‍ഷം തടവുശിക്ഷ അനുഭവിച്ച വ്യക്തിയാണ് ജനാര്‍ദന റെഡ്ഡി.

2011ലാണ് അനധികൃത ഖനന കേസില്‍ ജനാര്‍ദന റെഡ്ഡി ജയിലിലാവുന്നത്. തുടര്‍ന്ന് 2015ല്‍ കടുത്ത ഉപാധികളോടെ സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുകയായിരുന്നു. ഖനന അനുമതിക്കായി ജനാര്‍ദ്ദന്‍ റെഡ്ഡിയും സഹോദരന്‍ കരുണാകര റെഡ്ഡിയും മുഖ്യമന്ത്രി യെദിയൂരപ്പക്ക് കൈക്കൂലി നല്‍കിയെന്നതായിരുന്നു ആരോപണം. തുടര്‍ന്ന് ബെല്ലാരി ഖനി അഴിമതിയില്‍ 2011ല്‍ ബി.ജെ.പി നേതാവ് ബി.എസ്. യെദിയൂരപ്പക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു.

കര്‍ണാടക മുന്‍ മന്ത്രിയും ബെല്ലാരിയിലെ കല്‍ക്കരി ഖനി വ്യവസായിയും രാജ്യത്തെ തന്നെ സമ്ബന്നരിലൊരാളുമാണ് ജനാര്‍ദന റെഡ്ഡി. ജനാര്‍ദന റെഡ്ഡിയെയും സഹോദരങ്ങളായ കരുണാകര റെഡ്ഡിയും സോമശേഖര റെഡ്ഡിയും ‘ബെല്ലാരി സഹോദരങ്ങള്‍’ എന്നാണ് അറിയപ്പെടുന്നത്.

KCN

more recommended stories