കഞ്ചാവ് ലഹരിയില്‍ പുഴയിലേക്ക് എടുത്തുചാടി: യുവാവിനെ പോലീസ് രക്ഷപ്പെടുത്തി

വിദ്യാനഗര്‍: കഞ്ചാവ് ലഹരിയില്‍ പുഴയിലേക്ക് എടുത്തുചാടിയ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടക ഹാവേരി കലിവാള്‍ മനസക്കട്ടിയിലെ വീരഭദ്ര (35)യാണ് എടനീര്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് എടുത്തുചാടിയിരിക്കുന്നത്. വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഇയാളുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. പുഴയില്‍ നിന്ന് രക്ഷപ്പെടുത്തിയ ഇയാളെ ഉടന്‍ പോലീസ് സംഘം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

KCN

more recommended stories