എസ് കെ.എസ്എസ്എഫ് മേഖല തല ആദര്‍ശ സമ്മേളനവും ആദര്‍ശസന്ദേശയാത്രയും നടത്തും

കാസര്‍കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് എസ് കെ.എസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശാനുസരണം സംസ്ഥാനത്തുടനീളം നടത്തപ്പെടുന്ന സമസ്ത നൂറാം വര്‍ഷത്തിലേക്ക് എന്ന പ്രമേയത്തില്‍ ആദര്‍ശ സമ്മേളനം ജില്ലയിലെ 11മേഖലകളിലും മെയ് 15ന് മുമ്പായി വിപുലമായി നടത്താന്‍ ജില്ല സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

ചെര്‍ക്കളയില്‍ വെച്ച് എപ്രില്‍ 17ന് നടത്തുന്ന സമസ്ത ജില്ല ആദര്‍ശ സമ്മേനത്തിന്റേയും, കുമ്പള ഇമാം ശാഫി അക്കാദമിയില്‍ എപ്രില്‍ 9- മുതല്‍15 വരെ നടത്തപ്പെടുന്ന പത്താം വാര്‍ഷിക ഒന്നാം സനദ് ദാന മഹാസമ്മേളനത്തിന്റേയും,
ചെറുവത്തൂര്‍ കൈതക്കാട് ഏപ്രില്‍ 21, 22, 23 തിയ്യതികളില്‍ നടത്തപ്പെടുന്ന എസ് എം എഫ് സംസ്ഥാന സമ്മേളനം ‘ലൈറ്റ് ഓഫ് മദീന ‘യുടെ യും പ്രചരണാര്‍ത്ഥം ജില്ലയില്‍ മൂന്ന് മേഖലകളിലായ് തിരിച്ച് സന്ദേശയാത്ര സംഘടിപ്പിക്കാനും സമസ്തജില്ലാ ആദര്‍ശ സമ്മേളന പ്രതിനിധികളായി ശാഖ ക്ലസ്റ്റര്‍ മേഖല പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് ജനറല്‍ സെക്രട്ടറി വര്‍ക്കിങ്ങ് സെക്രട്ടറി ട്രഷറര്‍ എന്നിവരടങ്ങുന്ന ആയിരം സംഘടന പ്രതിനിധികളെ സംബന്ധിപ്പിക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി കജ സ്വാഗതം പറഞ്ഞു.സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ഷറഫുദ്ധീന്‍ കുണിയ, യൂനുസ് ഫൈസി കാക്കടവ്, വി.കെ മുഷ്താഖ് ദാരിമി കാസര്‍ഗോഡ്, പി.വി.സുബൈര്‍ നിസാമി കുമ്പള, മൊയ്ദീന്‍ കുഞ്ഞി മൗലവി ചെര്‍ക്കള, സുബൈര്‍ ദാരിമി പൈക്ക, പി.എച്ച് അസ്ഹരി ആദൂര്‍ , റശീദ് ഫൈസി ആറങ്ങാടി, സലാം ഫൈസി പേരാല്‍, സുബൈര്‍ ദാരിമി പടന്ന, ഇസ്മായില്‍ അസ്ഹരി വാമഞ്ചൂര്‍ , ഖലീല്‍ദാരിമി ബെളിഞ്ചം, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories