ഒരു സ്ഥാനാര്‍ഥി ഒന്നിലധികം സീറ്റില്‍ മത്സരിക്കേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി :  തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളാവുന്നവര്‍ ഒന്നിലധികം സീറ്റുകളില്‍ മത്സരിക്കേണ്ടെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം. സുപ്രീം കോടതിയില്‍ ബീഹാര്‍ സ്വദേശി ഫയല്‍ ചെയ്ത പൊതുതാത്പര്യ ഹര്‍ജിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്.

ഇത്തരത്തില്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് ഖജനാവിന് അധികചിലവാണെന്നും കമ്മീഷന്‍ പറഞ്ഞു. രണ്ടു സീറ്റില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ ഏതെങ്കിലും സീറ്റില്‍ ജയിച്ച ശേഷം വീണ്ടും ഒരു സീറ്റില്‍ ഒഴിവ് വരുന്നു . അവിടെ പിന്നീട് തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുന്നത് അധിക ചിലവാണെന്നാണ് കമ്മിഷന്‍ നിലപാട്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കമുള്ള പ്രമുഖര്‍ രണ്ട് സീറ്റില്‍ ഒരേസമയം മത്സരിച്ചിരുന്നു.

KCN

more recommended stories