മെമു ട്രെയിന്‍ സര്‍വ്വീസ് കാസര്‍കോട്ടേക്കും

കാസര്‍കോട് : പാലക്കാട് ഡിവിഷന് അനുവദിച്ച മെമു ട്രെയിന്‍ സര്‍വ്വീസ് മംഗളൂരുവിലേക്ക് നീട്ടുന്നു. യാത്രാക്ലേശം രൂക്ഷമായ വടക്കേമലബാറിലേക്ക് മെമു നീട്ടണമെന്ന് ആവശ്യപ്പെട്ട് പി കരുണാകരന്‍ എംപി നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് ട്രെയിന്‍ മംഗളൂരുവിലേക്ക് നീട്ടുന്നത് പരിഗണിക്കുകയാണെന്ന് ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ കുല്‍ശ്രേഷ്ഠ അറിയിച്ചത്. ട്രെയിന്‍ പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രകാര്‍ക്ക് വലിയ ആശ്വാസമാകും. നിലവില്‍ പകല്‍ സമയത്ത് പാസഞ്ചര്‍ ട്രെയിനുകളുടെ കുറവ് വടക്കേമലബാറിലെ യാത്രക്കാരെ വലിയ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

KCN

more recommended stories