അഷറഫ് പാക്യാരക്ക് യാത്രയയപ്പ് നല്‍കി

ജിദ്ദ: പതിമൂന്നു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് വരുന്ന കെഎംസിസി ജിദ്ദ ഉദുമ മണ്ഡലം മുന്‍ ട്രഷററും അയ്യറഹാബ് ഏരിയ വൈസ് പ്രസിഡന്റുമായ അഷറഫ് പാക്യാരക്ക് കെഎംസിസി ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി.

ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ നടന്ന യാത്രയപ്പ് യോഗം ജില്ലാ പ്രഡിഡന്റ് ഹസ്സന്‍ ബത്തേരി അധ്യക്ഷത വഹിച്ചു.
കെഎംസിസി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു. ഹസ്സന്‍ ബത്തേരി അഷറഫ് പാക്യാരക്ക് ഷാള്‍ അണിയിച്ചു.
അബ്ദുല്‍ കാദര്‍ മിഹ്റാജ്, അബ്ദുല്‍ ഷുക്കൂര്‍ അതിഞ്ഞാല്‍, അഷറഫ് പള്ളം,കാദര്‍ ചെര്‍ക്കള, റഹീം പള്ളിക്കര, ജലീല്‍ ചെര്‍ക്കള, കെ.എം.ഇര്‍ഷാദ്, സമീര്‍ ചേരങ്കൈ, ബഷീര്‍ ബായാര്‍, മാഹിന്‍ ചേരങ്കൈ, ഹനീഫ് മഞ്ചേശ്വരം, മുഹമ്മദ് അലി ഒസാഗടി,അസീസ് ഉപ്പള, സുബൈര്‍ നായന്മാര്‍ മൂല, അഷറഫ് മാങ്ങാട്, നസീര്‍ പെരുമ്പള, ബുനിയാം ഒറവങ്കര, ഹമീദ് ഇച്ചിലംകോട്, അബ്ദുല്ല ചന്തേര, മസൂദ് തളങ്കര, ബഷീര്‍ കപ്പണ, ഗഫൂര്‍ ബെദിര, സിദ്ദീക്ക് പാലക്കുന്ന് തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും ബഷീര്‍ ചിത്താരി നന്ദിയും പറഞ്ഞു.

KCN

more recommended stories