കെ എസ് ടി പി റോഡില്‍ ഹെവി വാഹനങ്ങള്‍ നിരോധിക്കണം: ഐ എന്‍ എല്‍

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് – കാസര്‍കോട് കെ എസ് ടി പി റോഡില്‍ അപകട മരണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ റോഡില്‍ കൂടിയുള്ള ഹെവി വാഹനങ്ങള്‍ നിരോധിക്കണമെന്ന് ഐ എന്‍ എല്‍ അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അശാസ്ത്രീയമായും, മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെയും നിര്‍മിച്ച റോഡ് ജനങ്ങളെ സംബന്ധിച്ചിടത്തോളം മരണക്കെണിയായി മാറിയെന്നു യോഗം ആരോപിച്ചു. ഹെവി വാഹനങ്ങളുടെ അനിയന്ത്രിതമായ യാത്ര രാവിലെ സ്‌കൂളിലേക്കും, മദ്രസയിലേക്കും പോകുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ വല്ലാത്ത ആശങ്ക ഉണ്ടാക്കുന്നുവെന്നും യോഗം കുറ്റപ്പെടുത്തി

ഐ എന്‍ എല്‍ അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പാറക്കെട്ട് കുഞ്ഞഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി കെ സി മുഹമ്മദ് കുഞ്ഞി സ്വാഗതവും എ കെ അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു. റിയാസ് അമലടുക്കം, ഹമീദ് മുക്കൂട്, ഗഫൂര്‍ ബാവ, സി .എച് ഹസൈനാര്‍, എല്‍ കുഞ്ഞഹമ്മദ്, അബ്ദുല്‍ റഹ്മാന്‍ കൊളവയല്‍, സി പി ഇബ്രാഹിം, അസീസ് ചാപ്പയില്‍, അന്‍സാരി മാട്ടുമ്മല്‍, ത്വയ്യിബ് കൂലിക്കാട്, തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories