ദേശീയപാതാ സ്ഥലം ഏറ്റെടുപ്പ്: വേങ്ങരയില്‍ സംഘര്‍ഷം

മലപ്പുറം: ദേശീയപാതാ സ്ഥലം ഏറ്റെടുപ്പിനിടെ മലപ്പുറം എ.ആര്‍ നഗറില്‍ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. സര്‍വെയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

സംഘര്‍ഷത്തില്‍ നിരവധി പൊലീസുകാര്‍ക്കും സമരക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. സ്ഥലം ഏറ്റെടുപ്പിനെതിരെ പ്രദേശവാസികള്‍ ഏറെനാളായി സമരത്തിലാണ്. ഇതിനിടയിലാണ് സര്‍വെ നടപടികള്‍ ആരംഭിച്ചത്.
പോലീസിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് പോലീസ് ലാത്തിചാര്‍ജ് നടത്തുകയായിരുന്നു. സ്ത്രീകളടക്കമുള്ളവരാണ് പ്രതിഷേധത്തിനുണ്ടായിരുന്നത്.സംഘര്‍ഷത്തിനിടെ ഒരു പെണ്‍കുട്ടി കുഴഞ്ഞു വീണു.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് സമരക്കാര്‍ തൃശൂര്‍-കോഴിക്കോട് ദേശീയപാത ഉപരോധിക്കുകയാണ്.

KCN

more recommended stories