അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ പാണക്കാട് അന്തരിച്ചു

കാസര്‍കോട് : കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും കേരള സുന്നി ജമാഅത്ത് സംസ്ഥാന പ്രസിഡന്റുമായ സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ പാണക്കാട് അന്തരിച്ചു. അദ്ദേഹത്തിന് 60 വയസ്സായിരുന്നു. രണ്ട് മാസത്തോളമായി കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ചൊവ്വാഴ്ച വൈകീട്ട് 7.40ഓടെ സ്വവസതിയിലായിരുന്നു അന്ത്യം. മയ്യിത്ത് നിസ്‌കാരം നാളെ രാവിലെ പത്തിന് പട്ടര്‍കടവ് ജുമുഅ മസ്ജിദിലും ഖബറടക്കം 11 മണിക്ക് തിരൂരങ്ങാടി ഖഹാരിയ്യ ജുമുഅ മസ്ജിദിലും നടക്കും

KCN

more recommended stories