ഉഗ്രസ്‌ഫോടനവുമായി സിറിയയില്‍ യുഎസ് വ്യോമാക്രമണം; റഷ്യന്‍ തിരിച്ചടി ഭയന്ന് ലോകം

വാഷിങ്ടന്‍:  സിറിയയ്‌ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി യുഎസ് സഖ്യസേന. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് ആക്രമണം. ബ്രിട്ടനും ഫ്രാന്‍സും ആക്രമണത്തിനു സൈനിക പിന്തുണ പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ചുള്ള വിശദീകരണവുമായി ട്രംപ് അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്തു.

ദമാസ്‌കസിനു സമീപം ഡൗമയില്‍ കഴിഞ്ഞയാഴ്ച സിറിയ നടത്തിയ രാസാക്രമണത്തിനുള്ള പ്രതികരണമായാണ് ആക്രമണമെന്ന് ട്രംപ് പറഞ്ഞു. സിറിയയിലെ രാസായുധ കേന്ദ്രങ്ങള്‍ തകര്‍ക്കുക മാത്രമായിരുന്നു ലക്ഷ്യം. യുഎസ് പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രിയോടെ (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ) നടത്തിയ ആക്രമണം ആവസാനിച്ചതായും യുഎസ് അറിയിച്ചു. സിറിയയ്‌ക്കെതിരെ ‘അപകടകരമായ’ ഒരു നീക്കവും നടത്തരുതെന്ന് യുഎസിനോടും ബ്രിട്ടനോടും ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ആക്രമണം.
സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിന്റെ സമീപ പ്രദേശങ്ങളില്‍ ഉഗ്രസ്‌ഫോടനങ്ങളാണുണ്ടായത്. നൂറോളം മിസൈലുകളാണ് സിറിയയുടെ രാസായുധ കേന്ദ്രങ്ങള്‍ക്കു നേരെ പ്രയോഗിച്ചതെന്ന് യുഎസ് വ്യക്തമാക്കി. എന്നാല്‍ മുപ്പതോളം മിസൈലുകളാണു വന്നതെന്നും അവയില്‍ ഭൂരിഭാഗവും തകര്‍ത്തതായും സിറിയ അറിയിച്ചു. ദമാസ്‌കസിനു തെക്കു ഭാഗത്ത് 13 മിസൈലുകള്‍ തകര്‍ത്തെന്നും സിറിയന്‍ വ്യോമസേന അറിയിച്ചു.

KCN

more recommended stories