കത്തുവ പീഡനം: പ്രതികളെ പിന്തുണച്ച ബിജെപി മന്ത്രിമാര്‍ രാജിവച്ചു

ശ്രീനഗര്‍: കാശ്മീരിലെ കത്തുവയില്‍ എട്ടുവയസുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തശേഷം കൊല്ലപ്പെടുത്തിയ സംഭവത്തില്‍ അക്രമികളെ പിന്തുണച്ച ബിജെപി മന്ത്രിമാര്‍ രാജിവച്ചു. സംഭവത്തില്‍ രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ഇവരുടെ രാജി. ജമ്മു-കശ്മീര്‍ വനം വകുപ്പ് മന്ത്രി ലാല്‍ സിംഗ്, വാണിജ്യകാര്യമന്ത്രി ചന്ദര്‍ പ്രകാശ് ഗംഗ എന്നിവരാണ് രാജിവച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സാത് ശര്‍മ്മയ്ക്കാണ് ഇരുവരും രാജിക്കത്ത് നല്‍കിയത്.

KCN

more recommended stories