പോലീസിന്റെ അനുമതി ഇല്ലാതെ പ്രകടനങ്ങള്‍ നടത്തരുത്: ജില്ലാ പോലീസ് മേധാവി

കാസര്‍കോട് : കാശ്മീരിലെ പെണ്‍കുട്ടിയുടെ കൊലപാതകത്തെത്തുടര്‍ന്നു ‘ജസ്റ്റിസ് ഫോര്‍ ആസിഫ’ എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലയില്‍ പല സ്ഥലത്തും പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിക്കാതെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതും പല സ്ഥലത്തും ക്രമാസമാധാനപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ പോലീസിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ഇത്തരം പ്രകടനങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും അല്ലാത്ത പക്ഷം അത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

KCN

more recommended stories