അംബേദ്കര്‍ ജയന്തി ആചരിച്ചു

മുളിയാര്‍ : മല്ലം ശ്രീനിധി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മല്ലം എസ്.സി.കമ്മ്യൂണിറ്റി ഹാളില്‍ അംബേദ്കര്‍ ജയന്തി ആഘോഷിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍മല്ലത്ത് അധ്യക്ഷത വഹിച്ചു. ജയരാമന്‍ മല്ലം സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങളായ ഷെരീഫ് കൊടവഞ്ചി, എസ്.എം.മുഹമ്മദ് കുഞ്ഞി, പൊതുപ്രവര്‍ത്തകരായ മാധവന്‍ നമ്പ്യാര്‍, കൃഷ്ണന്‍ ചേടിക്കാല്‍, ഷെഫീഖ് മൈക്കുഴി, ഷെരീഫ് മല്ലത്ത്, കുഞ്ഞി മല്ലം, മുഹമ്മദ് കുഞ്ഞി പോക്കര്‍, ചന്ദ്രന്‍ അട്ടപറമ്പ്, ചന്ദ്രന്‍ കോളങ്കോട്, ബിജു കൊടവഞ്ചി സംസാരിച്ചു.

KCN

more recommended stories