നാട്ടിലേയ്ക്ക് മടങ്ങാനിരിക്കെ യുവാവ് അബൂദാബിയില്‍ മരിച്ചു

തൃക്കരിപ്പൂര്‍: വിസ ക്യാന്‍സല്‍ ചെയ്ത് നാട്ടിലേയ്ക്കു മടങ്ങാനുള്ള ഒരുക്കത്തിനിടയില്‍ യുവാവ് അബൂദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃക്കരിപ്പൂര്‍, എളമ്പച്ചി മൈതാനിയിലെ റഫീഖ് (34) ആണ് അബൂദാബി ശൈഖ് ഖലീഫ ആശുപത്രിയില്‍ മരിച്ചത്.
പതിനഞ്ചു വര്‍ഷമായി എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട് കമ്പനി ജീവനക്കാരനായിരുന്നു റഫീഖ്. പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയാനായിരുന്നു തീരുമാനം. ഇതിനായി ജോലി രാജി വച്ച്, ക്യാന്‍സല്‍ ചെയ്ത പാസ് പോര്‍ട്ടിനായി കാത്തിരിക്കുന്നതിനിടയിലാണ് റഫീഖിനെ മരണം തട്ടിയെടുത്തത്.പരേതരായ ഇബ്രാഹിം- ഉമ്മുകുത്സു ദമ്പതികളുടെ മകനാണ് റഫീഖ്. ഭാര്യ റാഹില. ഹൈഹാഷ് ഏക മകനും റഹൂഫ്, റഹ്മത്ത്, റൈഹാനത്ത്, സുമയ്യത്ത് സഹോദരങ്ങളുമാണ്.

KCN

more recommended stories