തീരദേശത്തെ നിര്‍മാണം: നിയന്ത്രണങ്ങളില്‍ കേന്ദ്രം ഇളവ് അനുവദിച്ചു

ന്യൂഡല്‍ഹി: തീരദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് അനുവദിച്ചു. തീരദേശത്തിന് 200 മീറ്ററിനുള്ളില്‍ നിര്‍മാണം പാടില്ലെന്ന വ്യവസ്ഥ 50 മീറ്ററാക്കി കുറച്ചാണ് ഇളവ് അനുവദിച്ചത്. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ തീരദേശവാസികള്‍ നിരന്തരമായി ഉന്നയിച്ച ആവശ്യം കണക്കിലെടുത്താണ് തീരദേശ സംരക്ഷണ വിജ്ഞാപനത്തില്‍ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം ഇളവ് അനുവദിച്ചത്.

എന്നാല്‍, കൈയേറ്റം വ്യാപകമാക്കാന്‍ ഈ ഇളവ് കാരണമാക്കുമെന്ന് പരിസ്ഥിതി സംഘടനകള്‍ കുറ്റപ്പെടുത്തി. ജനസാന്ദ്രതയേറിയ ഇടങ്ങളില്‍ വേലിയേറ്റ പരിധിയില്‍ നിന്നു 50 മീറ്റര്‍ വിട്ടും മറ്റ് തീരപ്രദേശങ്ങളില്‍ 200 മീറ്റര്‍ വിട്ടും നിര്‍മാണ പ്രവര്‍ത്തനം നടത്താം. നിബന്ധനകള്‍ പാലിച്ച് പരിസ്ഥിതി സൗഹൃദ റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവ നിര്‍മിക്കാം. അതേസമയം, തീരദേശത്തെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ സംരക്ഷിക്കണമെന്നും ഇവിടങ്ങളില്‍ 30 ശതമാനം പ്രദേശത്തു മാത്രമേ നിര്‍മാണങ്ങള്‍ക്ക് അനുമതി നല്കുകയുള്ളു. കായല്‍ തുരുത്തുകളില്‍ നിര്‍മാണം നടത്താനുള്ള പരിധി 20 മീറ്ററായും നിജപ്പെടുത്തിയിട്ടുണ്ട്.

300 മീറ്റര്‍ വരെയുള്ള തീരദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടണമെന്ന വ്യവസ്ഥയും എടുത്തു കളഞ്ഞു. പകരം തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ലഭ്യമാക്കിയാല്‍ മതി. 50 ശതമാനത്തിലധികം നിര്‍മാണ പ്രവര്‍ത്തി കഴിഞ്ഞവ പൊളിക്കേണ്ടെന്നും നിര്‍ദേശിക്കുന്നു.

KCN

more recommended stories