ഹൊസങ്കടിയില്‍ ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ച

ഹൊസങ്കടി:  ഹൊസങ്കടിയില്‍ ഗള്‍ഫുകാരന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. പത്ത് പവന്‍ സ്വര്‍ണ്ണാഭരണവും ഇലക്ട്രോണിക്സ് ഉപകരണങ്ങളും കവര്‍ന്നു. ഹൊസങ്കടി ജംഗ്ഷനു സമീപത്തെ ഗള്‍ഫുകാരന്‍ മുഹമ്മദ് ഹനീഫിന്റെ ഇരുനില വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്.വീടും പരിസരവും തല്‍സമയം സി.സി.ടി വി നിരീക്ഷണത്തിലായിരിക്കേയാണ് മോഷണം നടന്നത്. ഭാര്യ ഫൗസിയയും മൂന്ന് മക്കളുമാണ് വീട്ടില്‍ താമസം. ഇവര്‍ വീടുപൂട്ടി ഫൗസിയയുടെ മാതാവിന്റെ വീട്ടില്‍ പോയ നേരമാണ് മോഷണം നടന്നത്. സി.സി. ടി.വി എടുത്ത് മാറ്റി ദൃശ്യം തല്‍സമയം ലഭിക്കാതായതോടെയാണ് സംശയം തോന്നിയത്. വീട്ടിലെത്തിയപ്പോഴേക്കും മോഷണം നടന്നിരുന്നു. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

KCN

more recommended stories