വൈ. സുധീര്‍ കുമാര്‍ ഷെട്ടിയെ പുരസ്‌ക്കാരം നല്‍കി ആദരിച്ചു

അബുദാബി: മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ദശ വാര്‍ഷികത്തോടനുബന്ധിച്ച് യു.എ.ഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടിയെ തുളുനാടു മിത്ര പുരസ്‌ക്കാരം നല്‍കി ആദരിച്ചു. കര്‍ണ്ണാടകയോട് ചേര്‍ന്ന പെര്‍ള ഗ്രാമത്തില്‍ ജനിച്ച് ഉത്തര മലബാറിന്റെയും ദക്ഷിണ കര്‍ണ്ണാടകയുടെയും സാമൂഹ്യ സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ നിറ സാന്നിധ്യമായും പ്രവാസ ലോകത്ത് മലയാളിക്ക് പ്രത്യേകിച്ച് മഞ്ചേശ്വരം നിവാസികള്‍ക്ക് അഭിമാനിക്കാവുന്ന ഒട്ടേറെ സംരംഭങ്ങളുടെ അമരക്കാരനായി പ്രവര്‍ത്തിച്ചു വരുന്നത് പരിഗണിച്ചാണ് പുരസ്‌ക്കാരം സമര്‍പ്പിച്ചത്. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം പി പുരസ്‌ക്കാരം സമര്‍പ്പിച്ചു. പിബി അബ്ദുല്‍ റസാഖ് എം എല്‍ എ പൊന്നാട അണിയിച്ചു.

ചടങ്ങില്‍ സംഘടക സമിതി ചെയര്‍മാന്‍ സെഡ്. എ മൊഗ്രാല്‍ അധ്യക്ഷം വഹിച്ചു. പി.കെ ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി. ഉസ്മാന്‍ കരപ്പത് വി കെ ഷാഫി എന്‍ എ കരീം പി കെ അഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ പ്രമുഖ വ്യക്തികള്‍ സംബന്ധിച്ചു. യു എം മുജീബ് മൊഗ്രാല്‍ സ്വാഗതവും സുല്‍ഫി ശേണി നന്ദിയും പറഞ്ഞു.

KCN

more recommended stories