കെ ഇ എ കുവൈറ്റ് ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ കമ്പനിയുമായി സഹകരിച്ചു വീട് നിര്‍മിച്ചു നല്‍കി

കാസര്‍കോട് : കുവൈറ്റിലെ കാസര്‍കോട് ജില്ലക്കാരുടെ പൊതുവേദിയായ കാസര്‍കോട്് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ കമ്പനിയുടെ സഹകരണത്തോടു കൂടി വിധവയായ കള്ളാര്‍ പഞ്ചായത്തില്‍ കൂടങ്ങല്‍ പനിച്ചിങ്ങല്‍ വളപ്പ് എന്ന സ്ഥലത്തു താമസിക്കുന്ന രേഖയ്ക്ക് വീട് നിര്‍മിച്ചുനല്‍കി.

ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ കമ്പനിയുടെ25-)ംവാര്‍ഷികത്തോടനുബന്ധിച്ചു കേരളത്തില്‍ അങ്ങോളമിങ്ങോളം നിര്‍മിച്ചു നല്‍കികൊണ്ടിരിക്കുന്ന30ഓളം വീടുകളില്‍ ഒന്നാണ് രേഖയ്ക്ക് നിര്‍മിച്ചു നല്‍കിയത്.

വീടിന്റെ താക്കോല്‍ ദാന കര്‍മംബഹുമാനപ്പെട്ട റവന്യു വകുപ്പ് മന്ത്രി ശ്രീ: ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു,കെ ഇ എ യെ പ്രതിനിഥീകരിച്ചു അഡ്വൈസറി ബോര്‍ഡ്അംഗം ശ്രീ: അനില്‍ കള്ളാര്‍,ജോയിന്റ് സെക്രട്ടറികാദര്‍ കടവത്തു,എക്‌സിക്യുട്ടീവ് അംഗങ്ങളായമുനീര്‍ അടൂര്‍,ഗോപാലന്‍ രാവണേശ്വരം,വി സി ബാലന്‍,അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ കാദര്‍ കടവത്തു സ്വാഗതം ആശംസിച്ചു.

അധ്യക്ഷ പ്രസംഗത്തില്‍ അഡ്വൈസറി ബോര്‍ഡ്അംഗം ശ്രീ: അനില്‍ കള്ളാര്‍ സംഘടനയുടെ പ്രവര്‍ത്തനത്തെകുറിച്ചും വീട് അനുവദിച്ചു നല്‍കിയഗ്ലോബല്‍ ഇന്റര്‍നാഷണല്‍ കമ്പനിയുടെ ജനറല്‍ മാനേജര്‍ ജോസ് സാര്‍ എരിഞ്ഞേരി,മാനേജിങ് ഡയറക്ടര്‍ ശ്രീ ആന്റണി എരിഞ്ഞേരി ഡയറക്ടര്‍ ശ്രീമതി റീന ആന്റണി എന്നിവര്‍ക്കുംമറ്റു സ്റ്റാഫുകള്‍ക്കുംപ്രത്യേകം നന്ദി രേഖപ്പെടുത്തി.

പരപ്പ ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ശ്രീ: പിരാജന്‍,കള്ളാര്‍ പഞ്ചായത്തു സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീമതി പെണ്ണമ്മജെയിമ്‌സ്,വാര്‍ഡ്മെമ്പര്‍ ശ്രീമതി: സി രേഖ, തങ്കമ്മ ജോസഫ്എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

നാട്ടിലെ വിവിധ രാഷ്ട്രീയ സാമൂഹ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നനിരവധി വ്യക്തികളും പ്രസ്തുത ചടങ്ങില്‍ സന്നിഹിതരായിരുന്നു.

KCN

more recommended stories