പ്രചാരണത്തിനായി മോദി ഇന്ന് ഉഡുപ്പിയില്‍

ഉഡുപ്പി :  പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇന്നും എട്ടിനും കര്‍ണാടകത്തിലെത്തുന്നു. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് ഉഡുപ്പിയിലും എട്ടിന് ഉച്ചകഴിഞ്ഞു മൂന്നിനു മംഗളൂരുവിലുമാണ് പ്രധാനമന്ത്രി ബിജെപിയുടെ തിരഞ്ഞെടുപ്പു റാലികളില്‍ പങ്കെടുക്കുക. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് പ്രധാനമന്ത്രി തീരദേശ കര്‍ണാടകത്തില്‍ എത്തുന്നത്. ഉഡുപ്പി എംജിഎം കോളജ് മൈതാനിയിലാണ് ഇന്നു റാലി. ഉഡുപ്പി ജില്ലയിലെ കാപ്പു, ഉഡുപ്പി, കാര്‍ക്കള, കുന്ദാപുരം, ബൈന്ദൂര്‍, ഉത്തര കന്നഡ ജില്ലയിലെ കുംട, കാര്‍വാര്‍, ഭട്കല്‍ മണ്ഡലങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരുമാണു പരിപാടിക്കെത്തുക.

പ്രചാരണരംഗം ചൂടുപിടിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ പര്യടനം ഇന്നാരംഭിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് ബിജെപി. അഴിമതിയോരോപണങ്ങളും, വീരശൈവ ലിംഗായത്ത് വോട്ടുബാങ്കിലുണ്ടായ വിള്ളലും മോദ തരംഗത്തില്‍ മറികടക്കാന്‍ കഴിയുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. റെഡ്ഡി സഹോദരങ്ങള്‍ ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങിയതടക്കം വിവാദങ്ങള്‍ ഏറെ നിലനില്‍ക്കുമ്പോഴാണ് മോദിയുടെ വരവെന്നതും ശ്രദ്ധേയമാകുന്നു. അതേസമയം അഴിമതിയില്‍ മുങ്ങിക്കുളിച്ച പാര്‍ട്ടിയെ അധികാരത്തിലേറ്റാന്‍ മോദി വന്നാലും കഴിയില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. റഫാല്‍ യുദ്ധവിമാനക്കരാരില്‍ കോടികള്‍ തട്ടിയെടുത്തതുപോലെ വോട്ടും തട്ടിയെടുക്കാമെന്നാണ് മോദിയും ബിജെപിയും കരുതുന്നതെന്ന് കോണ്‍ഗ്‌സ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. തിരഞ്ഞെടുപ്പിന് പതിനൊന്നുദിവസം മാത്രം ബാക്കിനില്‍ക്കേ പ്രധാനമന്ത്രികൂടി രംഗത്തിറങ്ങുന്നതോടെ പ്രചാരണ രംഗം ഇനിയും ചൂടേറും.

KCN

more recommended stories