അബൂബക്കര്‍ ഉദിനൂരിന് യാത്രയയപ്പ് നല്‍കി

ജിദ്ദ : ദീര്‍ഘ കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടില്‍ പോകുന്ന അല്‍ റിഹാബ് ഏരിയാ കെ എം സി സി പ്രസിഡണ്ടും കെഎംസിസി ജിദ്ദ കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റുമായ അബൂബക്കര്‍ ഉദിനൂരിന് അയ്യറിഹാബ് ഏരിയ കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ യാത്രയപ്പ് നല്‍കി.

റിഹാബ് റസ്റ്ററന്റില്‍ വെച്ചു ചേര്‍ന്ന യോഗം ആക്ടിങ് പ്രസിഡന്റ് റസാഖ് അധ്യക്ഷത വഹിച്ചു സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഹ്മദ് പാളയാട്ട് ഉല്‍ഘാടനം ചെയ്തു.അന്‍വര്‍ ചേരങ്കൈ ,റസാക്ക് മാസ്റ്റര്‍,ഹസ്സന്‍ ബത്തേരി,ഷൗക്കത്ത് ഞാറക്കോടന്‍,മജീദ് പുകയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കമ്മിറ്റിയുടെ സ്‌നേഹോപഹാരം അഹമ്മദ് പാളയാട്ട് അബൂബക്കര്‍ ഉദിനൂരിന് സമ്മാനിച്ചു. ഒഴിവു വന്ന ഏരിയ കമ്മിറ്റി സ്ഥാനത്തു റഹൂഫ് ചെയര്‍മാനായും ഷഫീഖ്,അബ്ദുള്ള പെരുമ്പ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു. ബീരാന്‍ സ്വാഗതം പറഞ്ഞു.

KCN

more recommended stories