പട്ടുവത്തില്‍ മൊയ്തീന്‍ കുട്ടി ഹാജിയെ ആദരിക്കുന്നു

ചട്ടഞ്ചാല്‍: അര നൂറ്റാണ്ടിലധികം കാലമായി നാടിന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മത മേഖലകളില്‍ നിറസാനിധ്യവും ജീവകാരുണ്യ വിദ്യാഭ്യാസ, ജന സേവനരംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മുന്‍ ചെമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ പട്ടുവത്തില്‍ കെ മൊയ്തീന്‍ കുട്ടി ഹാജിയെ ആദരിക്കാന്‍ ചട്ടഞ്ചാല്‍ മഹാലസ ഹോട്ടലില്‍ ചേര്‍ന്ന ചട്ടഞ്ചാല്‍ പൗരാവലി യോഗം തീരുമാനിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടിഡി കബീര്‍ തെക്കില്‍ അധ്യക്ഷം വഹിച്ചു. ചെമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശകുന്തള കൃഷ്ണന്‍, മെമ്പര്‍മാരായ അജന പവിത്രന്‍, ശംസുദ്ധീന്‍ തെക്കില്‍, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, സുകുമാരന്‍ ആലിങ്കാല്‍, കൃഷ്ണന്‍ ചട്ടഞ്ചാല്‍, റഊഫ് ബായിക്കര , അന്‍വര്‍ മാങ്ങാടന്‍, സിദ്ധീഖ് സെലക്ഷന്‍, ഗീത ടീച്ചര്‍, രാജേന്ദ്രന്‍ മാസ്റ്റര്‍, ബാഡൂര്‍ ലത്തീഫ് ഹാജി, നാസര്‍ പുത്തിരി, രാജന്‍ കെ പൊയിനാച്ചി, നിസാര്‍ ടി പി, ഖാദര്‍ കണ്ണമ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. പരിപാടിയുടെ വിജയത്തിന് വേണ്ടി 101 അംഗ സ്വാഗതസംഘ കമിറ്റി രൂപീകരിച്ചു. അബൂബക്കര്‍ കണ്ടത്തില്‍ നന്ദി പറഞ്ഞു.

കെ വി കുഞ്ഞിരാമന്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍,ഗീത ടീച്ചര്‍, ബാലഗോപാലന്‍ മാസ്റ്റര്‍, ടിഡിഎ റഹിമാന്‍ ഹാജി, ടിഎന്‍ അഹമ്മദ് ഹാജി, ബിയു അബ്ദുല്‍ റഹിമാന്‍ ഹാജി, വി രാജന്‍, ചെയര്‍മാന്‍, കെ കുഞ്ഞിരാമന്‍ എം എല്‍ എ, ജനറല്‍ കണ്‍വീനര്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ ട്രഷറര്‍, ബാഡൂര്‍ ലത്തീഫ് ഹാജി വര്‍ക്കിംഗ് ചെയര്‍മാന്‍, ടി ഡി കബീര്‍ തെക്കില്‍ വര്‍ക്കിംഗ് കണ്‍വീനര്‍, നിസാര്‍ ടി പി പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍, അബുബക്കര്‍ കണ്ടത്തില്‍ കണ്‍വീനര്‍, ഖാദര്‍ കണ്ണമ്പള്ളി മീഡിയാ കമ്മിറ്റി ചെയര്‍മാന്‍, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, കണ്‍വീനര്‍ റഊഫ് ബായിക്കര തുടങ്ങിയവരെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

KCN

more recommended stories