ഫ്രണ്ട്‌സ് ഓഫ് ഗലാട്ട കുവൈറ്റ് പതിനെട്ടാം സംഗമം സംഘടിപ്പിച്ചു

കുവൈറ്റ്: സൗഹൃദ കൂട്ടായ്മയ്ക്ക് പുതിയ ഉണര്‍വ് നല്‍കിക്കൊണ്ട് ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ ഇല്ലാതെ പ്രവാസലോകത്തെ സൗഹൃദ കൂട്ടായ്മ ‘ഫ്രണ്ട്‌സ് ഓഫ് ഗലാട്ട കുവൈറ്റ്’ അതിന്റെ പതിനെട്ടാം സംഗമം സംഘടിപ്പിച്ചു. കൂട്ടത്തില്‍ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് യാത്രയാവുന്ന ‘ഗലാട്ടന്‍ മുഹമ്മദ് ഹദ്ദാദിന് ഇഹ്‌റാം പുടവ നല്‍കി ആദരിക്കുകയും ചെയ്തു. കുടുംബങ്ങളില്‍നിന്നും അകലെയായി പോയ ഒരുകൂട്ടം പ്രവാസികളുടെ ലോകത്തോടുള്ള വെല്ലുവിളിയാണ് ഫ്രണ്ട്‌സ് ഓഫ് ഗലാട്ട. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അനിര്‍വചനീയമായ ജോലിത്തിരക്കിനിടയിലും 18 പ്രാവശ്യം സംഗമിച്ച് ചങ്ങാത്തം അന്വര്‍ത്ഥമാക്കുകയാണ് ഈ ചങ്ങാതിമാര്‍.

KCN

more recommended stories