എസ് എസ് എല്‍ സി വിജയികളെ എം എസ് എഫ് അനുമോദിച്ചു

എരിയാല്‍ :- എസ് എസ് എല്‍ സി ഫല പ്രഖ്യാപനം വന്നതോടെ വിജയികളെ തേടി എരിയാല്‍ എം എസ് എഫ് പ്രവര്‍ത്തകര്‍ വീടുകളിലെത്തി മധുരവും സ്‌നോഹോപഹാരവും നല്‍കി.
എരിയാല്‍ പത്താം വാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് വിജയികളായ വിദ്യാര്‍ത്ഥികളുടെ വീടുകളിലെത്തി അനുമോദിച്ചത്.  കമ്മിറ്റിയുടെ ഉപഹാരം ഖത്തര്‍ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ എരിയാല്‍, ദുബായ് കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഷക്കീല്‍ എരിയാല്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കി. ഹംറാസ്, ഇഷാത്, മുബീന്‍, റിഫാസ്, ലുഖ്മാന്‍, ജസീല്‍ എന്നിവര്‍ സംബന്ധിച്ചു

KCN

more recommended stories