പറവണ്ണയില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പുറത്തൂര്‍ (മലപ്പുറം): വെട്ടം പറവണ്ണയില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തേവര്‍ കടപ്പുറം പുളിങ്ങോട് ഹനീഫയുടെ മകന്‍ അഫ്‌സാര്‍ (22), ഉണ്യായപ്പന്റെ പുരക്കല്‍ ലത്തീഫിന്റെ മകന്‍ സൗഫീര്‍ (25) എന്നിവര്‍ക്കാണ് വെട്ടേറ്റ് ഗുരുതര പരിക്കേറ്റത്.ബുധനാഴ്ച രാത്രി 9.30ഓടെ പറവണ്ണ എം.ഇ.എസിന് പടിഞ്ഞാറ് ഭാഗത്ത് ബീച്ചില്‍ കൂട്ടുകാര്‍ക്കൊപ്പം ഇരിക്കുമ്പോഴാണ് അമ്പതോളം പേരടങ്ങുന്ന സംഘം ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇരു കൈകാലുകള്‍ക്കും വെട്ടേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൂട്ടുകാരോടൊപ്പം ഇരിക്കുകയായിരുന്നു ഇരുവരും. ബാക്കിയുള്ളവര്‍ ഓടിരക്ഷപ്പെട്ടെങ്കിലും വീണപ്പോഴാണ് ഇവര്‍ക്ക് വെട്ടേറ്റത്. അമ്പതംഗ സംഘമാണ് ആക്രമിച്ചത്. മുസ്‌ലിം ലീഗാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.

KCN

more recommended stories