റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്‍ വിദ്യാനഗറിലെ ക്വാട്ടേഴ്സില്‍ മരിച്ച നിലയില്‍

കാസര്‍കോട്: റിട്ട. ബാങ്ക് ഉദ്യോഗസ്ഥനെ വിദ്യാനഗറിലെ ബി.എസ്.എന്‍.എല്‍ ക്വാട്ടേഴ്സ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നോര്‍ത്ത് ഗ്രാമീണ്‍ ബാങ്ക് കാസര്‍കോട് ബ്രാഞ്ചില്‍ നിന്ന് വിരമിച്ച കുറ്റിക്കോല്‍ പതിക്കാല്‍ വണ്ണംപുരക്കാലിലെ സുകുമാര(62)നെയാണ് ഭാര്യ മജല്‍ സ്വദേശിനിയും ബി.എസ്.എന്‍.എല്‍ ജീവനക്കാരിയുമായ നാരായണി താമസിക്കുന്ന ബി.എസ്.എന്‍.എല്‍ ക്വാട്ടേഴ്സിന്റെ രണ്ടാംനിലയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. നാരായണി കഴിഞ്ഞ ദിവസം ബന്ധു വീട്ടില്‍ പോയിരുന്നു. ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോള്‍ ക്വാട്ടേഴ്സ് മുറിയുടെ വാതില്‍ അടച്ച നിലയിലായിരുന്നു. തള്ളിത്തുറന്നപ്പോഴാണ് അകത്തെ മുറിയിലെ തറയില്‍ സുകുമാരനെ മരിച്ച നിലയില്‍ കണ്ടത്. വായയില്‍ നുരയും പതയും ഉണ്ടായിരുന്നു. വിവരമറിഞ്ഞ് സമീപവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കാസര്‍കോട് എസ്.ഐ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി പരിശോധന നടത്തി. മരണകാരണം വ്യക്തമല്ല. അടുക്കളയില്‍ ഭക്ഷണം പാകം ചെയ്തതിന്റെയും ഡൈനിങ് ഹാളില്‍ ഭക്ഷണം കഴിച്ചതിന്റെയും അവശിഷ്ടങ്ങളുണ്ട്. സുകുമാരന് പ്രഭാവതി എന്നൊരു ഭാര്യ കൂടിയുണ്ട്. എഞ്ചിനീയര്‍ വിവേക്, ഡോ. വര്‍ഷ എന്നിവര്‍ മക്കളാണ്. പരേതനായ കെ.വി രാമന്‍ സഹോദരനാണ്.

KCN

more recommended stories