ജെ ഡി എസിന് മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്

ബെംഗളൂരു: കര്‍ണാടക നിയസഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനെ തുടര്‍ന്ന്‍ ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. കുമാര സ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം. അതേസമയം കോണ്‍ഗ്രസ് വാഗ്ദാനം ജെഡിഎസ് സ്വാഗതം ചെയ്തു.

സര്‍ക്കാര്‍ രൂപീകരണത്തിന് എല്ലാ സാധ്യതകളും തേടുമെന്നാണ് കെ.സി വേണുഗോപാല്‍ പറഞ്ഞത്. ബിജെപിയെ ഒഴിവാക്കാന്‍ എന്തു ത്യാഗവും ചെയ്യുമെന്നും ചര്‍ച്ച ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നുമാണ് കെ.സി വേണുഗോപാല്‍ പറഞ്ഞത്.

കോണ്‍ഗ്രസ് ഹൈക്കമാന്‍റ് പ്രതിനിധി ഗുലാംനബി ആസാദ് ‍ ജെഡി എസ് മേധാവി ദേവഗൗഡയുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് പിന്തുണ ജെഡിഎസ് സ്വീകരിച്ചതായി ഗുലാം നബി ആസാദ് പറഞ്ഞു. ജെഡിഎസിനെ പിന്തുണയ്ക്കുമെന്ന് പിസിസി അധ്യക്ഷന്‍ ജി.പരമേശ്വരനും വ്യക്തമാക്കി . കുമാരസ്വാമി അടുത്ത മുഖ്യമന്ത്രിയാകും എന്നാണ് ജെഡിഎസ് വൃത്തങ്ങള്‍ പറയുന്നത്.

KCN

more recommended stories