എം.എല്‍.എമാര്‍ ഒറ്റക്കെട്ടെന്ന് കോണ്‍ഗ്രസ്; 15 പേരെ കാണാനില്ല

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഒറ്റക്കെട്ടാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ ജി പരമേശ്വരയ്യ. ആറ് ബി.ജെ.പി എം.എല്‍.എമാര്‍ തങ്ങളെ സമീപിച്ചുവെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. അതേസമയം, ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് 15 എം.എല്‍.എമാരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജെ.ഡി.എസ് വിട്ട് ഈയിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന സമീര്‍ അഹ്മദ് ഖാന്‍ ഉള്‍പ്പെടെ 10 കോണ്‍ഗ്രസ് എം.എല്‍.എമാരേയും അഞ്ച് ജെ.ഡി.എസ് എം.എല്‍.എമാരേയുമാണ് കാണാതായത്. കോണ്‍ഗ്രസ് എം.എല്‍.എമാരെ ബംഗളൂരു ക്വീന്‍സ് റോഡിലെ പാര്‍ട്ടി ആസ്ഥാനത്തുനിന്നും ജെ.ഡി.എസ് എം.എല്‍.എമാരെ ബംഗളൂരുവില്‍ നിയമസഭ കക്ഷി യോഗത്തിനിടെയുമാണ് കാണാതായത്.

അനന്ത് സിങ്, നാഗേന്ദ്ര, ഭീമനായക്, ഗണേഷ് ഹുക്കേരി, യശ്വന്ത് റായ ഗൗഡ പടില്‍, തുകാറാം, മഹന്തേഷ് കൗജലാഗി, സതീഷ് ജറകിഹോളി, രമേശ് ജറകിഹോളി എന്നിവരാണ് അപ്രത്യക്ഷരായ മറ്റ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍.

KCN

more recommended stories