കീഴൂര്‍ സ്വദേശി മൂന്നാറില്‍ ഷോക്കേറ്റ് മരിച്ചു

കാസര്‍കോട്: കീഴൂര്‍ സ്വദേശിയായ യുവാവ് മൂന്നാറില്‍ ഷോക്കേറ്റ് മരിച്ചു. കീഴൂരിലെ സുബൈര്‍-സുഹ്റ ദമ്പതികളുടെ മകന്‍ അബ്ദുല്ല(37)യാണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. മൂന്നാറില്‍ എക്സ്പോ കൗണ്ടറിലേക്ക് വയര്‍ വലിക്കുന്ന ജോലിക്കിടെയായിരുന്നു അപകടം. തിരുവല്ലയില്‍ താമസിച്ച് ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുവരുന്ന അബ്ദുല്ല മൂന്നാറില്‍ നടക്കുന്ന എക്സ്പോയില്‍ ഇലക്ട്രിക് സാധനങ്ങളുടെ കൗണ്ടര്‍ നടത്താനായി കൂട്ടുകാര്‍ക്കൊപ്പം എത്തിയതായിരുന്നു. കൗണ്ടറിലേക്ക് വൈദ്യുതി ലൈന്‍ വലിക്കാനുള്ള ശ്രമത്തിനിടെയാണ് ഷോക്കേറ്റതെന്നാണ് വിവരം.
ഉടന്‍ തന്നെ മൂന്നാറിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മുട്ടത്തൊടി സ്വദേശിനി താഹിറയാണ് ഭാര്യ. 11 വയസുള്ള അഫ്ന ഏക മകളാണ്. സഹോദരങ്ങള്‍: ഫൈസല്‍, സമീര്‍, ഹനീഫ, ഷാഹിന.

KCN

more recommended stories