എം എസ് എഫ് എരിയാല്‍ പ്രതിഭാ സംഗമവും ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു

എരിയാല്‍ : എം എസ് എഫ് എരിയാല്‍ പത്താം വാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സംഗമവും എസ് എസ് എല്‍ സി പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു. എം എസ് എഫ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഹംറാസ് എരിയാലിന്റെ അധ്യക്ഷതയില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം എ നജീബ് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ വാര്‍ഡ് പരിധിയില്‍ നിന്നും എസ് എസ് എല്‍ സി, പ്ലസ് ടു വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എം എസ് എഫിന്റെ ഉപഹാരം മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ ബി കുഞ്ഞാമു വിതരണം ചെയ്തു. മാപ് എജുക്കേഷന്‍ അംഗം പ്രൊഫസര്‍ സമീല്‍ അഹ്മദ് ഗൈഡന്‍സ് ക്ലാസിന് നേതൃത്വം നല്‍കി. ജിദ്ദ കെ എം സി സി ജില്ലാ വൈസ് പ്രസിഡന്റായി തെരെഞ്ഞെടുത്ത ജാഫര്‍ അക്കരയ്ക്ക് കമ്മിറ്റിയുടെ ഉപഹാരം പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി എ പി ജാഫര്‍ നല്‍കി.

ചടങ്ങില്‍ മന്‍സൂര്‍ അക്കര, ഖാദര്‍ പോസ്റ്റ്, എ എസ് ഹബീബ്, ഷംസു മാസ്‌കൊ, ഇ എം ഷാഫി, അബു നവാസ്, കെ ബി അമീര്‍, ഷംസു അക്കര, ഹാരിസ് എരിയാല്‍, ജസീല്‍ എന്നിവര്‍ സംസാരിച്ചു മുബീന്‍ സ്വാഗതവും തന്‍സീം നന്ദിയും പറഞ്ഞു

KCN

more recommended stories