മൂന്നു വയസുകാരനെ നിലത്തടിച്ച് ചിരവ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസ്: പിതാവ് കുറ്റക്കാരന്‍

കാഞ്ഞങ്ങാട്: മൂന്ന് വയസ്സുള്ള മകനെ നിലത്തടിച്ചും കഴുത്തു ഞെരിച്ചും ചിരവ കൊണ്ട് തലക്കടിച്ചും കൊലപ്പെടുത്തിയ പിതാവിനെ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) കുറ്റക്കാരനാണെന്ന് കണ്ടെത്തി. പാണത്തൂര്‍ മൈലാട്ടി കോളനിയിലെ രാജു(39)വിനെയാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇയാള്‍ക്കുള്ള ശിക്ഷ ഉച്ചക്ക് ശേഷം പ്രഖ്യാപിക്കും.

2015 ജുലായ് 21ന് രാത്രിയാണ് മദ്യലഹരിയില്‍ ഇയാള്‍ ഇളയ മകനായ രാഹുലിനെ മൃഗീയമായി കൊലപ്പെടുത്തിയത്. രാത്രി 10 മണിയോടെ മദ്യലഹരിയില്‍ വീട്ടിലെത്തിയ രാജു ഭാര്യ പത്മിനിയുമായി വഴക്കുണ്ടാക്കി. ഇതിനിടയില്‍ മര്‍ദ്ദിക്കുകയും ചെയ്തു. ശല്യം സഹിക്കാന്‍ കഴിയാതെ പത്മിനി എട്ട് മാസം പ്രായമുള്ള ഇളയ കുട്ടി രാജേഷിനെയുമെടുത്ത് അയല്‍വാസിയായ മോഹനന്റെ വീട്ടില്‍ അഭയം പ്രാപിച്ചു. ഈ സമയം മോഹനന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.

കുറച്ച് കഴിഞ്ഞപ്പോള്‍ രാഹുലിനെയുമെടുത്ത് മോഹനന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന രാജു ഭാര്യയെയും എട്ട് മാസം പ്രായമുള്ള കുട്ടിയെയും മോഹനന്റെ അമ്മ ചിറ്റ ഭാര്യ കുമ്പ, മകള്‍ സുജിത എന്നിവരെ ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്ന് പുറത്താക്കി. രാഹുലിനെയും കൊണ്ട് അകത്ത് കയറി വാതിലടച്ച് അടുക്കളയിലുണ്ടായിരുന്ന ചിരവ കൊണ്ട് തലക്കടിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. തുടര്‍ന്ന് അടുത്ത വീട്ടിലെ തിലോത്തമയുടെ അടുക്കളയില്‍ കയറിയ രാജു ചോറ് ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്തു. തിലോത്തമ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സഹോദരന്റെ മകനും ഡിവൈഎഫ്ഐ പാണത്തൂര്‍ വില്ലേജ് കമ്മിറ്റി സെക്രട്ടറിയുമായ സുരേഷ് സ്ഥലത്തെത്തി. സുരേഷും തിലോത്തമയുടെ മകന്‍ രജിയും കൂടി രാജുവിനെ പിടികൂടി സ്ഥലതെത്തിയ രാജപുരം പ്രിന്‍സിപ്പല്‍ എസ്ഐ രാജന്‍ തോട്ടത്തിലിനെ ഏല്‍പ്പിക്കുകയായിരുന്നു. മോഷണം ഉള്‍പ്പെടെ രാജുവിന്റെ പേരില്‍ അഞ്ചോളം കേസുകള്‍ രാജപുരം പോലീ സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

KCN

more recommended stories