സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരപ്പണിക്കാരന് ഗുരുതരം

നീലേശ്വരം: അറ്റകുറ്റ പണി നടത്തുന്നതിനിടയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരപ്പണിക്കാരന് ഗുരുതരമായി പരിക്കേറ്റു. പിലിക്കോട് സ്വദേശി നാരായണനാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇന്ന് ഉച്ചയോടെ നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ എന്‍സിസി ബ്ലോക്കിന്റെ മേല്‍ക്കൂര നന്നാക്കുന്നതിനിടയിലാണ് നാരായണന്‍ അബദ്ധത്തില്‍ താഴേക്ക് വീണത്. ഉടന്‍ തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

KCN

more recommended stories