21 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഉപ്പള സ്വദേശിയായ 20കാരന്‍ അറസ്റ്റില്‍

മഞ്ചേശ്വരം: വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ കാമുകി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ കാമുകന്‍ കൈയ്യൊഴിഞ്ഞു. 21 കാരിയെ പീഡിപ്പിച്ച് ഏഴു മാസം ഗര്‍ഭിണിയാക്കിയ 20കാരനെ പോലീസ് അറസ്റ്റു ചെയ്തു. ബന്തിയോട് കോളനിയിലെ പി.ജി രാജേഷിനെ (20)യാണ് പോലീസ് അറസ്റ്റു ചെയ്തത്. ഉപ്പള സ്വദേശിനിയായ 21കാരിയാണ് പരാതിക്കാരി.

വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. രണ്ടു വര്‍ഷം മുമ്പ് വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചുവരികയായിരുന്നു. യുവതി ഏഴു മാസം ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ വിവാഹവാഗ്ദാനത്തില്‍ നിന്നും പിന്മാറിയതോടെയാണ് യുവതി പരാതിയുമായി പോലീസിലെത്തിയത്. കേസെടുത്ത പോലീസ് രാജേഷിനെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ തിങ്കളാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. മഞ്ചേശ്വരം എസ്ഐ ഷാജിയാണ് യുവാവിനെ അറസ്റ്റു ചെയ്തത്. കേസ് അന്വേഷണം കുമ്ബള സി ഐ പ്രേംസദനാണ്.

KCN

more recommended stories