കന്നഡ സ്‌കൂളില്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കുന്നതിനെതിരെ കന്നഡ ഹോരാട്ട സമിതി പ്രക്ഷോഭ രംഗത്ത്

കാസര്‍കോട് : കന്നഡ സ്‌കൂളില്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധത്തെ തുടര്‍ന്ന് കന്നഡ ഹോരാട്ട സമിതി കാസര്‍കോട് ആഭിമുഖ്യത്തില്‍ മെയ് 23 മുതല്‍ മെയ് 29 വരെ കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്റ് സമീപം നടക്കുന്ന സരണി സത്യാഗ്രഹം തിങ്കളാഴ്ച മുതിര്‍ന്ന കന്നഡ നേതാവ് ബി പുരുഷോത്തമ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സിരിചന്ദന കന്നഡ യുവബാലഗ അധ്യക്ഷന്‍ രക്ഷിത് പി.എസ് അധ്യക്ഷത വഹിച്ചു. അടൂര്‍ ഉമേഷ് നായിക്, തരാനാഥ് മധുര്‍, മഹാലിംഗേശ്വര ഭട്ട്, പ്രൊഫ്. എ. ശ്രീനാഥ്, സദാശിവ ആചാര്യ, സതീഷ് കുഡ്ലു, ഭാസ്‌കര കെ, ജോഗിംദ്രനാഥ് വിദ്യാനഗര്‍, വാമന ബേക്കല്‍, സര്‍ക്കാര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍, സിരിചന്ദന കന്നഡ യുവബാലഗ അംഗങ്ങള്‍, മഞ്ചേശ്വരം ഗിലിവിന്‍ഡ്, സ്നേഹ രംഗ, വിവിധ സംഘടനള്‍ പ്രവര്‍ത്തകര്‍ സന്നിഹിതനായിരുന്നു.

KCN

more recommended stories