കോടതിയില്‍ ഹാജരായില്ല; കൊലക്കേസ് പ്രതികള്‍ക്ക് ജാമ്യമില്ലാ അറസ്റ്റു വാറണ്ട്

കാസര്‍കോട്: കുറ്റപ്പത്രം വായിച്ചു കേള്‍പ്പിക്കാന്‍ വിളിപ്പിച്ച കൊലക്കേസ് പ്രതികള്‍ക്ക് ജാമ്യമില്ലാ അറസ്റ്റു വാറണ്ടു പുറപ്പെടുവിച്ചു. കാഞ്ഞങ്ങാട്, പുതുക്കൈ, മധുരംകൈയിലെ ബിജു എന്ന കുരുമാടി ബിജു (31), ഉപ്പിലക്കൈയിലെ അടുക്കത്ത് പറമ്പത്ത് എ.എം.അനൂപ് (32) എന്നിവര്‍ക്കെതിരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (3) അറസ്റ്റു വാറന്റു പുറപ്പെടുവിച്ചത്. 2015 ഏപ്രില്‍ 26ന് പുതുക്കൈ വാഴുന്നോറടി ആശുപത്രി റോഡില്‍ വച്ച് മടിക്കൈ, മേനിക്കോട്ടെ പി.യു.മണികണ്ഠ (40)നെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇരുവരും. കേസിലെ മറ്റൊരു പ്രതിയായ മടിക്കൈ, വാഴക്കോട്ടെ സുനില്‍-സുരേന്ദ്രന്‍ (26) കോടതിയില്‍ ഹാജരായി. കേസിലെ ഒന്നാം പ്രതിയായ ബിജുവിനു നേരെ നേരത്തെ ഉണ്ടായ അക്രമത്തിനു പിന്നില്‍ മണികണ്ഠനാണെന്ന സംശയമാണ് കൊലപാതകത്തിനു ഇടയാക്കിയതെന്നാണ് പൊലീസ് കേസ്.ഹാജരാകാത്ത പ്രതികള്‍ക്കെതിരെ കുറ്റപ്പത്രം വായിച്ചു കേള്‍പ്പിക്കുന്നത് ജൂണ്‍ 20 ലേക്ക് മാറ്റി.

KCN

more recommended stories