അനുസ്മരണവും റമദാന്‍ സംഗമവും സംഘടിപ്പിച്ചു

ബദിയടുക്ക: സാമൂഹിക സേവനം ജീവിതചര്യയാക്കിയ അപൂര്‍വ്വ വ്യക്ത്വിതങ്ങളിലൊരാളായിരുന്നു മര്‍ഹും ബി എ ഇബ്രാഹിം ഹാജി കന്യാപാടിയെന്നും നിസ്വാര്‍ത്ഥ സേവനത്തിന്റെ ഉദാത്ത മാതൃകയായിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും പൊതുപ്രവര്‍ത്തകര്‍ക്ക് പഠിക്കാന്‍ പാഠങ്ങളേറെയുണ്ടെന്നും മുസ്ലിം ലീഗ് നേതാവും കാസര്‍കോട് എം.എല്‍.എ യുമായ എന്‍.എ. നെല്ലിക്കുന്ന് അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ബി എ ഇബ്രാഹിം ഹാജിയുടെ വാര്‍ഷിക അനുസ്മരണവും റമദാന്‍ സംഗമവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാവപ്പെട്ട സമൂഹത്തിന്റെ കണ്ണീരൊപ്പുന്നതിന്നും മുസ്ലീം ലീഗെന്ന പ്രസ്ഥാനത്തെ മലയോര മേഖലകളില്‍ വന്‍ശക്തിയാക്കി വളര്‍ത്തുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. മുസ്ലിം ലീഗിന്റെ നേതൃപദവികളിലും ജമാഅത്ത് കമ്മിറ്റിയുടെ തലപ്പത്തും അദ്ദേഹം നടത്തിയ സേവനങ്ങളും ഇടപെടലുകളും സമുദായവും പാര്‍ട്ടിയും എക്കാലവും സ്മരിക്കുക തന്നെ ചെയ്യും. അഞ്ചു വര്‍ഷം മുന്‍പ് അകാലത്തില്‍ പൊലിഞ്ഞുപോയ ആ മഹത് വ്യക്തിയുടെ വിടവ് നികത്താനാവാതെ വര്‍ഷങ്ങള്‍ക്കിപ്പുറവും ശൂന്യമായി തന്നെ കിടക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

മുസ്ലിം ലീഗ് ഓഫീസില്‍ വെച്ച് നടന്ന സംഗമത്തില്‍ പ്രമുഖ പണ്ഡിതന്‍ ഹസ്സന്‍ ഹുദവി ഉല്‍ബോധന പ്രഭാഷണവും, മാഹിന്‍ കേളോട്ട് അനുസ്മരണ പ്രസംഗവും നടത്തി. മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് ബദറുദ്ദീന്‍ ത്വാസിം, അധ്യക്ഷത വഹിച്ചു ‘ജനഃസെക്രട്ടറി അന്‍വര്‍ ഓസോണ്‍ സ്വാഗതം പറഞ്ഞു, മൂസ ബി ചെര്‍ക്കള, എ. എം. കടവത്ത്, കെ. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എ. എസ്. അഹ്മമദ് , ബഷീര്‍ ഫ്രണ്ട്‌സ്, നവാസ് കഞ്ചാര്‍, ഹസൈനാര്‍ സഖാഫി, അബ്ബാസ് ഹാജി ബിര്‍മിനുക്ക, ഹസൈനാര്‍ ഹാജി മാളിഗെ, അബ്ദുള്ള ചാലക്കര, ഹമീദ് പള്ളത്തടുക്ക, സിറാജ് മുഹമ്മദ, ഹൈദര്‍ കുടും പംകുഴി, സക്കീര്‍ ബദിയടുക്ക, തുടങ്ങിയവര്‍ സംസാരിച്ചു.

KCN

more recommended stories