ഐഒസി രാജ്യത്തെ ഏറ്റവും ലാഭകരമായ പൊതുമേഖല കമ്പനി

ന്യൂഡല്‍ഹി: രാജ്യത്ത ഏറ്റവും ലാഭകരമായ പൊതുമേഖല കമ്ബനിയെന്ന സ്ഥാനം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് (ഐഒസി) . ഓയില്‍ ആന്‍ഡ് നാചുറല്‍ ഗ്യാസ് കോര്‍പ്പറേഷനെ (ഒഎന്‍ജിസി) പിന്നിലാക്കിയാണ് ഐഒസി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.

2018 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 21,346 കോടി രൂപയെന്ന റിക്കോര്‍ഡ് അറ്റ ലാഭമാണ് ഐഒസി നേടിയത്.
മുന്‍ സാമ്ബത്തിക വര്‍ഷത്തെ 19,106 കോടി രൂപയില്‍ നിന്ന് 12 ശതമാനം ഉയര്‍ച്ചയാണ് അറ്റാദായത്തില്‍ കമ്ബനി രേഖപ്പെടുത്തിയത്. 2017-18 ല്‍ 6,357 കോടി രൂപയെന്ന എക്കാലത്തെയും ഉയര്‍ന്ന അറ്റാദായമാണ് മറ്റൊരു പൊതുമേഖല എണ്ണക്കമ്ബനിയായ എച്ച്പിസിഎല്‍ നേടിയത്. കമ്ബനിയുടെ മൊത്തം വിറ്റുവരവ് 2.43 ലക്ഷം കോടിയാണ്.

KCN

more recommended stories