സ്‌കൂള്‍ കുട്ടികള്‍ക്ക് ബാഗുകള്‍ വിതരണം ചെയ്തു

എടനീര്‍ : പഞ്ചായത്ത് പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്ക് ബാഗുകള്‍ വിതരണം ചെയ്തു. എടനീര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. എം കെ എച്ച് മാനേജിങ് ഡയറക്ടര്‍ നൗഷാദ് കുട്ടികള്‍ക്ക് ബാഗ് കൈമാറി. വൈസ് പ്രസിഡണ്ട് ശാന്ത കുമാരി, മെമ്പര്‍മാരായ താഹിര്‍, സദാനന്ദന്‍, ശശികല, നാസര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ: ശ്രികാന്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories