ഇന്ത്യ – വിന്‍ഡീസ് ഏകദിനം നവംബര്‍ ഒന്നിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍

തിരുവനന്തപുരം: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന മത്സരം നവംബര്‍ ഒന്നിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. പകലും രാത്രിയുമായി നടക്കുന്ന മത്സരം ഉച്ചയ്ക്ക് 1.30നു ആരംഭിക്കും. പരമ്ബരയിലെ അഞ്ചാമത്തെ മത്സരമാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ബിസിസിഐ
ടൂര്‍ ആന്‍ഡ് ഫിക്ചേഴ്സ് കമ്മറ്റിയാണ് തീരുമാനം എടുത്തത്.

മത്സരം കൊച്ചിയില്‍ നടത്താനുള്ള തീരുമാനം വിവാദത്തിലായിരുന്നു. കൊച്ചിയില്‍ മത്സരം നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമായതോടെയാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്.

KCN

more recommended stories