നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടു; ദളിത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

ചെന്നൈ: നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് 17 കാരിയായ ദളിത് വിദ്യാര്‍ഥിനി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. തമിഴ്‌നാട് വില്ലുപുരം സ്വദേശി പ്രതിഭാ സുന്ദരമാണ് ആത്മഹത്യ ചെയ്തത്.

കഴിഞ്ഞവര്‍ഷത്തെ നീറ്റ് പരീക്ഷ പ്രതിഭാ പാസാവുകയും ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സാമ്ബത്തിക പ്രശ്‌നങ്ങളാല്‍ ഇവിടെ പഠിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സര്‍ക്കാര്‍ കോളേജില്‍ പ്രവേശനം നേടുന്നതിനു വേണ്ടി പ്രതിഭ വീണ്ടും പരീക്ഷ എഴുതുകയായിരുന്നു. ഇതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിഭ ആത്മഹത്യ ചെയ്തത്.

‘നീറ്റ് പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കുന്ന, സിബിഎസ്ഇ സിലബസിന് പുറത്തുള്ള വിദ്യാര്‍ഥികള്‍ക്ക് കൃത്യമായ പരിശീലനം ലഭിക്കുന്നില്ല. കൃത്യമായ പരിശീലനമില്ലാതെ ഇത്തരം പരീക്ഷകള്‍ പാസാകാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കില്ല. കേന്ദ്രസര്‍ക്കാരും സംസ്ഥാന തമിഴ്നാട് സര്‍ക്കാരും അവളുടെ മരണത്തിന് ഉത്തരവാദികളാണ്’- പ്രതിഭയുടെ ബന്ധുവിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിനും പ്രതിഭയുടെ ആത്മഹത്യ നിയമസഭയില്‍ ഉന്നയിച്ചു. നീറ്റുമായി ബന്ധപ്പെട്ട് എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് സ്റ്റാലിന്‍ ആരാഞ്ഞു. വിഷയം പരിഗണിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.

നടന്‍ രജനികാന്തും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. സംഭവം ദുഃഖകരമാണെന്നും നീറ്റു മൂലം ഇത്തരം മരണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ അനിത(17)യെന്ന വിദ്യാര്‍ഥിനിയും നീറ്റ് പരീക്ഷ പാസാകാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു.

KCN

more recommended stories