നിപ്പ വൈറസ് ബാധ: ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കണമെന്ന് സി.പി.ടി

കോഴിക്കോട്: നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ മനസ്സിലുണ്ടായ ആശങ്കകള്‍ അകറ്റാന്‍ സ്്കൂളുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരളയുടെ (സി.പി.ടി ) കോഴിക്കോട് ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പലതരം പനികള്‍ പിടിപെട്ട് നാട്ടില്‍ കുട്ടികളടക്കം നിരവധിപേരാണ് മരണപ്പെട്ടത് കോഴിക്കോട് ജില്ലയില്‍ നിന്ന് കണ്ടെത്തിയ നിപ്പ പനിയുടെ ഉറവിടം ഇതുവരെ കണ്ടെത്താന്‍ കഴിയാത്തത് ആരോഗ്യവകുപ്പിന്റെ വീഴ്ചയാണ്. ജനങ്ങളുടെ ആശങ്ക അകറ്റേണ്ട ബാധ്യത സര്‍ക്കാരിനുണ്ട് . ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി സന്നദ്ധസംഘടനകളെ കൂടി ഉള്‍പ്പെടുത്തി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം, ബാലാവകാശ നിയമങ്ങള്‍ എന്നിവ കൂടി ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിപ്പിക്കണമെന്നും സംഘടന വാര്‍ത്തകുറിപ്പിലൂടെ ആവശ്യപ്പെട്ടു. കേരളത്തില്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ വീട് വിട്ട് ഇറങ്ങി കാണാതായ 245 ഓളം കുട്ടികളെ സംഘടന സോഷ്യല്‍ മീഡിയ സഹായത്തോടെ കണ്ടെത്തി വീട്ടുകാരെ ഏല്‍പിച്ചു.ഇതിന് വേണ്ടി മാത്രം 130 വാര്‍ട്സ്അപ് കൂട്ടായ്മയും 50 ഓളം കമ്മിറ്റികളും കേരളത്തിലും മറുനാട്ടിലുമായി സംഘടനക്ക് നിലവില്‍ ഉണ്ട്. യോഗത്തില്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരളയുടെ സംസ്ഥാനപ്രസിഡണ്ട് സി കെ നാസര്‍ കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനില്‍ മളിക്കാല്‍ ട്രഷറര്‍ മന്‍സൂര്‍ ഠഹ്മാനിയ ആലപ്പുഴ വനിത വിഭാഗം ചെയര്‍പേഴ്സണ്‍ പ്രസന്നസുരേന്ദ്രന്‍ എറണാകുളം കണ്‍വീനര്‍ സുജ മാത്യൂ വയനാട് കോഡിനേറ്റര്‍ ബേബി കെ ഫിലിപ്പോസ് പിറവം അനൂപ് ജോര്‍ജ്ജ് മൂവാറ്റുപുഴ കെ ശാന്തകുമാര്‍ തിരുവനന്തപുരം ശ്രീജിത്ത് തൃശ്ശൂര്‍ വിനോദ് അണിമംഗലം വയനാട് സലീന കുമളി ഷൈനി കോട്ടയം സിദ്ധീക്ക് ഫറോക്ക് തുടങ്ങിയവര്‍ സംസാരിച്ചു 2016 നവംബര്‍ മാസത്തിലാണ് കുട്ടികളുടെ ക്ഷേമം സുരക്ഷ ഉന്നമനം മുന്‍നിര്‍ത്തി കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള എന്ന (സി.പി.ടി ) കുട്ടികള്‍ക്ക് വേണ്ടിയുള്ള സന്നദ്ധ സംഘടന രൂപം കൊള്ളുന്നത്.

KCN

more recommended stories